ജൂൺ 12-ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിൽ ഫിഫ ലോകകപ്പ് ഫുട്ബോൾ ആരംഭിക്കാൻ വെറും ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് മത്സരങ്ങൾ എവിടെ കാണാൻ സാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നു.

ഇതിനിടയിൽ, ലോകകപ്പ് പ്രക്ഷേപണ അവകാശവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കങ്ങളിൽ നിന്നും ഔദ്യോഗികമായി പിന്മാറിക്കൊണ്ട് പൊതു പ്രക്ഷേപകരായ പ്രസാർ ഭാരതി രംഗത്തെത്തി. ഇന്ത്യയിലെ ഫിഫ ലോകകപ്പ് സംപ്രേക്ഷണം ഉറപ്പാക്കുന്നതിനുള്ള അവകാശങ്ങൾ സ്വന്തമാക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്ന് പ്രസാർ ഭാരതി ഡൽഹി ഹൈക്കോടതിയെ ഔദ്യോഗികമായി അറിയിച്ചു.