തിരുവല്ല: തിരുവല്ല അതിരൂപത വൈദികന്‍ ഫാ. ജോര്‍ജ് പനക്കേഴം (77) നിര്യാതനായി. സംസ്‌ക്കാരം നടത്തി. കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികനായിരുന്നു.
പരേതന്‍ കൈനകരി പനക്കേഴം പാലത്തറ കുടുംബാംഗമാണ്. മാതാപിതാക്കള്‍ പരേതരായ വര്‍ക്കി, കാതറിന്‍. സഹോദരങ്ങള്‍: ജോയിച്ചന്‍, വാവച്ചന്‍, ചാച്ചിയമ്മ, അന്നമ്മ, മാമിക്കുട്ടി, മോനിമ്മ തങ്കച്ചി, സില്ലിമ്മ, മേരിമ്മ. തിരുവല്ല അതിരൂപതയിലെ കുമളി, വെണ്ണിക്കുളം, റാന്നി, മല്ലപ്പള്ളി, തുടങ്ങിയ വൈദിക മേഖലയിലെ മേഖലാ വികാരിയായിരുന്നു. കുമളി ലേക് ക്യൂന്‍ ടൂറിസ്റ്റ് ഹോം മാനേജറായും, കറുവാകുളം എസ്‌റ്റേറ്റ് മാനേജറായും പ്രവര്‍ത്തിച്ചിരുന്നു. കുമ്പനാട്, ഇരവിപേരൂര്‍ പുറമറ്റം തുടങ്ങിയ ഇടവകകളില്‍ സഹ വികാരിയായും കോതപാറ, കാപ്പിപതാല്‍, കുമ്പളന്താനം, കുരിശ്മുട്ടം, ഇടത്തിക്കാവ്, മുക്കൂട്ടുതറ, കുമളി, മുരിക്കടി, വെണ്ണിക്കുളം, തച്ചമം, ചെത്തോങ്കര, നീരാട്ട്കാവ്, ചുങ്കപ്പാറ, പുന്നവേലി, ശാന്തിപുരം, കറുകച്ചാല്‍, മുണ്ടുകുഴി, വാകത്താനം ഇടവകകളില്‍ വികാരിയായിരുന്നു. ഫാ.ജോര്‍ജ് പനക്കേഴം, ഫാ.തോമസ് പാറത്തോട്ടാല്‍ എന്നിവര്‍ സഹോദര പുത്രന്മാരാണ്.