ഫറോക്ക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ്തല അന്വേഷണത്തിന് ഉത്തരവ്. സീനിയർ സിവിൽ പൊലീസ് ഓഫിസർ യു. ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് അന്വേഷണം. സിറ്റി പൊലീസ് കമ്മിഷണർ എ.വി.ജോർജാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

വകുപ്പിനെ മോശമായി ചിത്രീകരിക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ ഉമേഷ് അഭിപ്രായ പ്രകടനം നടത്തി. വാർത്ത ഫേസ്ബുക്കിൽ പങ്ക് വച്ച് ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും മറ്റുമാണ് ഉമേഷിനെതിരെ ഉയർന്ന ആരോപണങ്ങൾ.

കൊവിഡ് കാലത്ത് പൊലീസിന്റെ പിഴ ചുമത്തലിനെതിരെയായിരുന്നു ഉമേഷിന്റെ ലേഖനം. ഫേസ്ബുക് പോസ്റ്റുമായി ബന്ധപ്പെട്ട് നേരത്തെയും ഉമേഷിനെതിരെ നടപടി എടുത്തിരുന്നു.