കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ നിര്യാതയായി. പത്തനംതിട്ട നെടുമണ്‍ തേപ്പുപാറ നവാസ് മന്‍സിലില്‍ കദീജ (54) ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് അബ്ബാസിയ ക്ലിനിക്കില്‍ പോവുകയും അവിടെവെച്ച് മരിക്കുകയുമായിരുന്നു. മാതാവ്: സൈനബു. പിതാവ്: അബ്ദുല്‍ കരീം. ഭര്‍ത്താവ്: അബ്ദുല്‍ മജീദ്. മക്കള്‍: ഫാമില, നവാസ്, ഫസീല. മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പര്‍ വര്‍ക്കുകള്‍ ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ ചെയ്യുന്നു.
പത്തനംതിട്ട സ്വദേശിനി കുവൈത്തില്‍ നിര്യാതയായി
