അല്‍ഫോണ്‍സ് പുത്രന്‍, അന്‍വര്‍ റഷീദ് എന്നിവരുടെ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രമാണ് ‘പ്രേമം’. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ പ്രേമം ഒരു ട്രെന്‍ഡ് സെറ്ററായി മാറുകയായിരുന്നു. മാത്രമല്ല ബോക്സ്‌ഓഫീസിലും ഗംഭീര കളക്ഷനാണ് ചിത്രം കരസ്ഥമാക്കിയത്. ഈ കൂട്ട്കെട്ട് വീണ്ടും ഒന്നിക്കുകയാണ്. അന്‍വര്‍ റഷീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. .
മൂന്ന് സിനിമകളാണ് കൊവിഡ് പ്രതിസന്ധികള്‍ക്ക് അയവ് വന്ന ശേഷം വരാന്‍ ഇരിക്കുന്നതെന്നാണ് അന്‍വര്‍ റഷീദ് പറയുന്നു. അതില്‍ ഒരു സിനിമ സ്വയം സംവിധാനം ചെയ്യും. മറ്റ് രണ്ട് സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്യും. അന്‍വര്‍ റഷീദ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം തമിഴിലാണ്. ‘കത്തി’ എന്ന തമിഴ് ചിത്രത്തിലെ ലീഡ് ആക്ടറായ അര്‍ജുന്‍ ദാസായിരിക്കും ഈ ചിത്രത്തിലെ നായകന്‍.
അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രവും യൂട്യൂബിലൂടെ ഹിറ്റായ അംബുജി സംവിധാനം നിര്‍വഹിച്ച ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസും അന്‍വര്‍ റഷീദ് നിര്‍മിക്കും.
അല്‍ഫോണ്‍സ് സംവിധാനം നിര്‍വഹിക്കുന്ന സിനിമയെക്കുറിച്ചോ അതിലെ അഭിനേതാക്കളെക്കുറിച്ചോ ഒന്നും പറയാറായിട്ടില്ല എന്നും അല്‍ഫോണ്‍സ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ രസകരമായ ത്രെഡാണ് ഈ ചിത്രത്തിന്റേത് എന്ന് അദ്ദേഹം പറയുന്നു. തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് മലയാള സംവിധായകനായ മിഥുന്‍ മാനുവല്‍ തോമാസാണെന്നും അന്‍വര്‍ റഷീദ് പറഞ്ഞു.
ഒതളങ്ങ തുരുത്ത് സിനിമയാവുമ്ബോള്‍ സീരീസിന്റെ സംവിധായകന്‍ അംബുജി തന്നെയാവും ചിത്രം സംവിധാനം ചെയ്യുക. സീരീസിലൂടെ ജനങ്ങള്‍ കണ്ട അതേ രീതിയിലാവില്ല സിനിമയാവുക മറിച്ച് ചെറിയ വ്യത്യാസങ്ങളുണ്ടാവുമെന്ന് വ്യകത്മാക്കി. എന്നാല്‍ സിനിമയിലെ അഭിനേതാക്കളും ലൊക്കേഷനും സീക്വന്‍സുകളുമെല്ലാം സീരീസില്‍ ഉള്ളതുപോലെ തന്നെ ആയിരിക്കും.
ഒതളങ്ങ തുരുത്ത് സിനിമയാക്കാന്‍ വേണ്ടി അന്‍വര്‍ റഷീദ് തങ്ങളെ ബന്ധപെട്ടതായി തുരുത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ അംബുജി ഏഷ്യാവില്‍ മലയാളത്തോട് പറഞ്ഞിരുന്നു.
ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യകത്മാക്കി. ഓണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അന്‍വര്‍ റഷീദ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.