പ്രീമിയര്‍ ലീഗില്‍ ഈ കഴിഞ്ഞ സീസണിലെ മികച്ച താരത്തെ തിരിഞ്ഞെടുക്കാനുള്ള ഷോര്‍ട്ട് ലിസ്റ്റ് പ്രീമിയര്‍ ലീഗ് പ്രഖ്യാപിച്ചു. ഏഴു പേരുടെ ലിസ്റ്റാണ് പുറത്തു വിട്ടത്. ആറു പേരില്‍ മൂന്ന് താരങ്ങളും ലിവര്‍പൂളില്‍ നിന്നാണ്. ചാമ്ബ്യന്മാരായ ലിവര്‍പൂളിന്റെ ഫോര്‍വേഡ് മാനെ, ഫുള്‍ബാക്കായ അലക്സാണ്ടര്‍ അര്‍നോള്‍ഡ്, മധ്യനിര താരം ഹെന്ഡേഴ്സണ് എന്നിവരാണ് നോമിനേഷനില്‍ ഉള്ളത്.
മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരം കെവിന് ഡിബ്രുയിന്, ലെസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കറും ലീഗിലെ ടോപ്പ് സ്കോററുമായ ജെയ്മി വാര്‍ഡി, സൗതാമ്ബ്ടണ്‍ വേണ്ടി ഗോളടിച്ചു കൂട്ടിയ ഇംഗ്സ്, ബേര്‍ണ്‍ലിയുടെ ഗോള്‍ കീപ്പര്‍ നിക്ക് പോപ് എന്നിവരാണ് ലിസ്റ്റിലെ മറ്റു താരങ്ങള്‍. ആരാധകരുടെ വോട്ടിംഗ് കൂടെ കണക്കാക്കിയാകും ഏറ്റവും മികച്ച താരത്തെ തിരഞ്ഞെടുക്കുക. ഹെന്‍ഡേഴ്സണും കെവിന് ഡി ബ്രുയിനും തമ്മിലാകും പ്രധാന പോരാട്ടം നടക്കുക.



