മുംബൈ: ബോളിവുഡ്​ മെഗാസ്​റ്റാര്‍ ഷാറൂഖ്​ ഖാന്‍ കുടുംബത്തോടൊപ്പം ദുബൈയിലാണുള്ളത്​. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ ക്രിക്കറ്റ്​ ടൂര്‍ണമെന്‍റിലെ മത്സരങ്ങള്‍ കാണുന്നതിനാണ്​ ‘ബോളിവുഡി​െന്‍റ ബാദ്​ഷാ’ ഗള്‍ഫിലെത്തിയിട്ടുള്ളത്​. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്​റൈ​ഡേഴ്​സ്​ ടീമി​െന്‍റ ഉടമസ്​ഥന്‍ കൂടിയാണ്​ ഷാറൂഖ്​.

ഷാര്‍ജ ക്രിക്കറ്റ്​ സ്​റ്റേഡിയത്തില്‍ കഴിഞ്ഞ ദിവസം കളി കാണാന്‍ ഷാറൂഖിനൊപ്പം മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നു. പ്രിയ പുത്രന്‍ ആര്യന്‍ ഖാന്‍. ഈ മാസാദ്യം കളി കാണാന്‍ സ്​റ്റേഡിയത്തിലെത്തിയിരുന്ന ഷാറൂഖ്​ കഴിഞ്ഞ ദിവസം റോയല്‍ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരെ നൈറ്റ്​റൈഡേഴ്​സി​െന്‍റ മത്സരം നേരില്‍ കാണുന്നതിനായാണ്​ മകനൊപ്പമെത്തിയത്​. കൗമാരത്തിലെത്തി നില്‍ക്കുന്ന ആര്യന്‍, മത്സരത്തിനിടെ പിതാവിനൊപ്പം തമാശകള്‍ പങ്കിടുന്നതും കാണാമായിരു​ന്നു. ഷാറൂഖ്​ മാസ്​ക്​ അണിഞ്ഞ്​ സ്​റ്റേഡിയത്തിലെത്തിയപ്പോള്‍ മാസ്​കില്ലാതെയായിരുന്നു ആര്യന്‍ ഗാലറിയിലുണ്ടായിരുന്നത്​.

ഷാറൂഖും മകനും ഗാലറിയില്‍ പിന്തുണക്കാനുണ്ടായിരുന്നിട്ടും പക്ഷേ, കൊല്‍ക്കത്തക്ക്​ അതില്‍നിന്ന്​ പ്രചോദനം ഉള്‍ക്കൊള്ളാനായില്ല.