ഡാളസ്: കേരള ലിറ്റററി സൊസൈറ്റി, ഡാളസ് ആഗസ്ത് 28 രാവിലെ 10 മണിക്ക് നടത്തുന്ന സൂം സമ്മേളനത്തിൽ മലയാള സിനിമയിലെ പ്രഗൽഭരായ മധുപാൽ ( നടൻ, എഴുത്തുകാരൻ) , ജോയി മാത്യു (നടൻ സംവിധായകൻ) , വിപിൻ ചന്ദ്രൻ ( തിരക്കഥാകൃത്ത്) , തമ്പി ആന്റണി ( നടൻ, ഏഴുത്തുകാരൻ) എന്നിവർ പങ്കെടുക്കുന്നു. നിരവധി മികച്ച ചിത്രങ്ങളില്‍ അവിസ്മരണീയമായ കഥകൾ,കഥാപാത്രങ്ങള്‍, തിരക്കഥകൾ തുടങ്ങിയവയിലൂടെ ചലച്ചിത്രരംഗത്ത് സാന്ന്നിധ്യം ഉറപ്പിച്ച ഈ കലാകാരന്മ്മാരുമായി നേരിട്ടു സംവദിക്കാൻ അവസരം ഒരുക്കുന്നു. ഈ പരിപാടിയുടെ മോഡറേറ്ററായെത്തുന്നതു മുൻ ദൂരദർശ്ശൻ ആങ്കറായിരുന്ന മിനി നായരാണു്.
സിനിമ എന്ന ആധുനിക ജനകീയ കലാരൂപത്തിൽ കഥ,തിരക്കഥ, സംവിധാനം എന്നിവയുടെ
പ്രാധാന്യവും തിരക്കഥാരചനയുടെ സവിശേഷതകളും ചർച്ച ചെയ്യാനും, തുറന്ന ചർച്ചയിലൂടെ തന്നെ സിനിമയിലെ സർഗ്ഗാത്മകതയിലൂടെയുള്ള ഒരു ആസ്വാദനസഞ്ചാരവുമാണ് കേരള ലിറ്റററി സൊസൈറ്റി ഈ പരിപാടി കൊണ്ടു ലക്ഷ്യമാക്കുന്നത്. സിനിമാ പ്രേമികൾക്കും കല -സാംസ്‌കാരിക പ്രവർത്തകർക്കും വളർന്നുവരുന്ന എഴുത്തുകാർക്കും തികച്ചും ഒരു നവ്യാനുഭവമായിരിക്കും ഈ പരിപാടി എന്നതിൽ സംശയമുണ്ടാകുകയില്ലയെന്നും അമേരിക്കയിൽ ആദ്യമായിട്ടായിരിക്കും ഇത്തരം വേറിട്ട സിനിമാ സാഹിത്യപരിപാടി സംഘടിപ്പിക്കപ്പെടുന്നതെന്നും, സിനിമാ – കലാ രംഗത്ത് പ്രവർത്തനതാൽപ്പര്യമുള്ളവർക്കു് പ്രത്യേക ആസ്വാദ്യകരമായ ഒരു പരിപാടിയായി തീരുമെന്നും ഭാരവാഹികൾ അഭിപ്രായം പങ്കുവെച്ചു.
കേരളാ ലിറ്റററി സൊസൈറ്റി ഡാലസ്സ് സംഘടിപ്പിക്കുന്ന ഈ പരിപാടിലേക്ക് ഏല്ലാവരെയും ഹാർദ്ദമായി സ്വാഗതം
ചെയ്യുന്നതായി പ്രസിഡന്റ് സിജു ജോർജ്ജ് പറഞ്ഞു.
സൂം ഐ ഡി: 81203946259
പാസ്സ് വേർഡ്: 810301
OR
scan QRCode in the flyer.
(അനശ്വരം മാമ്പിള്ളി)




