പ്രശസ്ത മിമിക്രി കലാക്കാരനും വെബ് സീരിയസ് താരവുമായിരുന്ന ശരത് ഉണ്ണിത്താൻ (ഗുണ്ടാ ബിനു) അമേരിക്കയിലെ അറ്റ്ലാൻഡയിൽ വെച്ച് അന്തരിച്ചു.
നിറയെ തമാശകളും ചിരിയുമായി കലാ രംഗത്തു നിറഞ്ഞ നിന്ന പ്രിയ സുഹൃത്തിന്റെ വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാതെ ഡാളസിലെ സുഹൃത്തുക്കൾ. ആ അനുഗ്രഹീത കലാകാരന്റെ വിയോഗത്തിൽ ഡാളസിലെ സുഹൃത്തുക്കളുടെ കൂട്ടായ്മയായ യൂത്ത് ഓഫ് ഡാളസ്, ഡാളസ് മച്ചാൻസ് എന്നീ കലാ സംഘ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

ദേശാഭിമാനിയുടെ വേദികളിൽ മിമിക്രി അവതരിപ്പിച്ചു തുടങ്ങി പ്രൊഫഷണൽ രംഗത്തു വരുകയും പിന്നീട് സജീവ കലാ പ്രവർത്തകനായി മാറി. അമേരിക്കയിലേക്ക് തൊഴിലിനായി പോകുകയും അവിടെയും കോമഡിക്ക് തന്റെതായ ഇടം കണ്ടെത്തി സോഷ്യൽ മീഡിയയിൽ സജീവമായി പ്രവർത്തിച്ചു പോയിരുന്നു..
പ്രിയപ്പെട്ടവന്റെ വേർപാട് വളരെ ദുഃഖം നൽകുന്നതാണന്നു കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ്‌ ഷിജു എബ്രഹാം പറഞ്ഞു.