ദുബായ്: പ്രവാസികള്‍ക്ക് ആശ്വാസമായി ഖത്തര്‍ വഴി ദുബായ് യാത്ര. ദുബായിലെത്താന്‍ കാത്തിരുന്ന 13 പേര് ഇന്നു രാത്രിയുള്ള വിമാനത്തില്‍ കോഴിക്കോട്ടു നിന്ന് ഖത്തറിലെത്തും. അവിടെ ക്വാറന്റീനിനുള്ള ഹോട്ടല്‍ ബുക്കിംഗ് നടത്തി, ഖത്തറിലെ ഇഹ്തെറാസ് മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമായിരിക്കും ദുബായ് യാത്ര.
റിട്ടേണ്‍ ടിക്കറ്റും ബുക്ക് ചെയ്യണം എന്നാണ് നിര്‍ദേശമെങ്കിലും ദുബായ് ടിക്കറ്റും താമസവീസയും കാണിക്കുന്നവര്‍ക്ക് യാത്രാനുമതി ലഭിക്കുന്നുണ്ടെന്ന് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി. രണ്ട് ഡോസ് വാക്സീനും സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്കാണു യാത്രാനുമതി ലഭിക്കുക. നിര്‍ത്തലാക്കിയിരുന്ന ഓണ്‍ അറൈവല്‍ വീസയും ഖത്തര്‍ ഇതിനോടകം പുനഃസ്ഥാപിച്ചിട്ടുണ്ട്.



