പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും സമഗ്രപദ്ധതിയുമായി സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും എന്‍.ഡി.ആര്‍.എഫ്, ഫയര്‍ & റെസ്ക്യൂ തുടങ്ങി ഔദ്യോഗിക സേനകള്‍ക്ക് പുറമെ നാല് തരത്തിലുള്ള സംഘത്തെയാണ് നിയോഗിക്കുക.രണ്ട് പ്രളയത്തിന്‍റെ അനുഭവത്തില്‍ നിന്നാണ് ദുരന്തനിവാരണ അതോറിറ്റി രക്ഷാദൌത്യ പദ്ധതി തയ്യാറാക്കിയത്. ദേശീയ ദുരന്തപ്രതികരണ സേനക്കും അഗ്നി രക്ഷാ വിഭാഗങ്ങള്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പുതിയൊരു നിരയാണ് അണിയറയില്‍. പരിശീലനം നേടിയ 7000 പേരുടെ സിവില്‍ ഡിഫന്‍സ് ടീം. സംസ്ഥാനത്തെ 128 ഫയര്‍ സ്റ്റേഷന്‍റെ കീഴിലായി ഇവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുക്കും. ഒപ്പം കോട്ടയം കേന്ദ്രമാക്കി ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പരിശീലനം നല്‍കിയ 200 അംഗ ആപ്ഗാ മിത്ര സംഘം. ഇവര്‍ക്ക് പ്രത്യേക കിറ്റുകളും നല്‍കിയിട്ടുണ്ട്. ഇവരെക്കൂടാതെ ഓരോ പഞ്ചായത്തിന് കീഴിലും 40 അംഗ എമര്‍ജന്‍സ് റെസ്പോണ്‍സ് ടീമും സന്നദ്ധം എന്ന പേരില്‍ 3 ലക്ഷം പേരുടെ സന്നദ്ധപ്രവര്‍ത്തക സംഘവും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ക്യാമ്പുകളുടെ നടത്തിപ്പിനുമാണ് ഇവരെ ഉപയോഗപ്പെടുത്തുക
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസത്തിനും സമഗ്രപദ്ധതിയുമായി സര്‍ക്കാര്‍



