കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങുകൾ ബഹിഷ്കരിക്കാൻ കേരള സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടിയിൽ നിന്ന് വിട്ടുനിൽക്കും.

ദേശീയപാത 66-ന്റെ ഭാഗമായ തലപ്പാടി-ചെങ്ങള-വെങ്ങലം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. സംസ്ഥാന സർക്കാർ കൂടി പങ്കാളിയായ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം ഒറ്റയ്ക്ക് ഏറ്റെടുക്കാൻ ശ്രമിക്കുന്നു എന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 5600 കോടി രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു. പരിപാടിയുടെ നോട്ടീസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി.