ലണ്ടന്‍: ഇന്ത്യയെ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന കൂടുതല്‍ നിയന്ത്രണങ്ങളിലും ബിട്ടന്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ബ്രിട്ടനില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമില്ല. ഇത്തരക്കാര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് 10 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയാം. അഞ്ച് ദിവസത്തിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ക്വാറന്റൈന്‍ അവസാനിപ്പിക്കുകയും ചെയ്യാം.
ഇന്ത്യക്കാരായ നിരവധി യാത്രക്കാര്‍ക്ക് ആശ്വാസം പകരുന്നതാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളേയും ബ്രിട്ടന്‍ റെഡ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്തിടെ രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ബ്രിട്ടനില്‍ വലിയതോതില്‍ ഇളവ് നല്‍കിയിരുന്നു.



