കൊച്ചി : പ്രതിഫലം കുറയ്ക്കാത്ത താരങ്ങളുടെ സിനിമ റിലീസ് ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. താരങ്ങളുടെ പ്രതിഫലം കൊറോണയ്ക്ക് മുന്‍പുള്ള നിരക്കിലും കുറവായിരിക്കണം. അത്തരം സിനിമകള്‍ക്ക് മാത്രമേ പ്രദര്‍ശന അനുമതി നല്‍കൂ.
സിനിമകളുടെ പ്രൊജക്ടുകള്‍ പ്രത്യേക സമിതി പരിശോധിച്ച ശേഷമേ റിലീസിന് അനുവാദം നല്‍കൂ. ചില താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാക്കാത്ത സാഹചര്യത്തിലാണ് കര്‍ശന നിലപാട് സ്വീകരിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വിനോദ നികുതിയും നിര്‍ത്തലാക്കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു.