ന്യൂ​ഡ​ല്‍​ഹി: പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു പാ​ര്‍​ല​മെ​ന്‍റി​നു പു​റ​ത്ത് രൂ​ക്ഷ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തു​ന്ന​തി​നി​ടെ തൊഴില്‍ മേഖലയില്‍ ഉദാരവല്‍ക്കരണം ലക്ഷ്യമിട്ടു 25 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചുള്ള 3 ചട്ടങ്ങളുടെ ബില്ലുകള്‍ രാജ്യസഭയും പാസാക്കി. ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ല്‍ പാ​സാ​യ ബി​ല്ലി​ല്‍ രാഷ്‌ട്ര പ​തി ഒ​പ്പു വ​യ്ക്കു​ന്ന​തോ​ടെ നി​യ​മം ആ​കും.
കോ​ഡ് ഓ​ഫ് ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ റി​ലേ​ഷ​ന്‍​സ് (വ്യ​വ​സാ​യ ബ​ന്ധ നി​യ​മം), ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ കോ​ഡ് ഓ​ണ്‍ സോ​ഷ്യ​ല്‍ സെ​ക്യൂ​രി​റ്റി ആ​ന്‍​ഡ് വെെ​ല്‍​ഫ​യ​ര്‍ (സാ​മൂ​ഹി​ക സു​ര​ക്ഷ​യും ക്ഷേ​മ​വും സം​ബ​ന്ധി​ച്ച കോ​ഡ്), കോ​ഡ് ഓ​ണ്‍ ഒ​ക്കു​പേ​ഷ​ണ​ല്‍ സേ​ഫ്റ്റി, ഹെ​ല്‍​ത്ത് ആ​ന്‍ഡ് വ​ര്‍​ക്കിം​ഗ് ക​ണ്ടീ​ഷ​ണ​ല്‍ കോ​ഡ് (തൊ​ഴി​ല്‍ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​വും സം​ബ​ന്ധി​ച്ച നി​യ​മം) എ​ന്നി​വ​യാ​ണ് ഇ​ന്ന​ലെ പാ​സാ​യ മൂ​ന്ന് തൊ​ഴി​ല്‍ കോ​ഡു​ക​ള്‍. ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കോ​ഡ് ഓ​ണ്‍ വെ​യ്ജ​സ് ബി​ല്‍ ഇ​തി​നോ​ട​കം പാ​സാ​യി​ട്ടു​ണ്ട്.
വി​വാ​ദ ബി​ല്ലു​ക​ള്‍ ഏ​ക​പ​ക്ഷീ​യ​മാ​യി പാ​സാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന​ലെ മു​ത​ല്‍ ഇ​രു​സ​ഭ​ക​ളും ബ​ഹി​ഷ്ക​രി​ച്ച പ്ര​തി​പ​ക്ഷം രാ​ജ്യ​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വെ​ങ്ക​യ്യ നാ​യി​ഡു​വി​ന് ക​ത്തെ​ഴു​തി​യി​രു​ന്നു. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തെ ബാ​ധി​ക്കു​ന്ന ഒ​ന്നാ​യി​രി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷം ക​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ക​ണ​ക്കി​ലെ​ടു​ത്ത് ബി​ല്ലു​ക​ള്‍ പാ​സാ​ക്കി​യ ഉ​ട​ന്‍ രാ​ജ്യ​സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് പി​രി​ഞ്ഞു.