അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളം ഹ്രസ്വ ചിത്രം. പ്രണയിച്ച ആളാല്‍ ചതിക്കപ്പെട്ട് ഒടുവില്‍ തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീ ജീവിതങ്ങളിലേക്ക് ക്യാമറ തിരിച്ചുവയ്ക്കുന്ന ‘അരൂപി’ എന്ന ഹ്രസ്വ ചിത്രമാണ് ഇന്‍ഡോ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് വേള്‍ഡ് സിനിമ എന്ന അമേരിക്കന്‍ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മേളയില്‍ ഓണ്‍ലൈന്‍ വഴി സംപ്രേക്ഷണം ചെയ്യുന്ന ചിത്രം അമേരിക്കന്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണ്‍ ഫയര്‍ ടിവി വഴിയും സംപ്രേക്ഷണം ചെയ്യും. ഏകദേശം മുന്നൂറോളം ചലച്ചിത്രങ്ങളാണ് മേളയുടെ ഭാഗമാകുക. ചലച്ചിത്രമേളയുടെ ജൂറി തിരഞ്ഞെടുക്കുന്നതും വിജയിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് രാജ്യമൊട്ടാകെള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി റിലീസ് ചെയ്യും. വരുന്ന ഡിസംബര്‍ 27നാകും മേളയിലെ വിജയികളെ പ്രഖ്യാപിക്കുക.



