‌ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി (84) തീവ്രാവസ്ഥയിലുള്ള കോമയിലേക്ക്​ മാറിയെന്ന്​ ആശുപത്രി അധികൃതര്‍. പ്രണബ്​ മുഖര്‍ജിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും വെന്‍റിലേറ്റര്‍ സഹായത്തോടെയാണ്​ ജീവന്‍ നിലനിര്‍ത്തുന്നതെന്നും മെഡിക്കല്‍ സംഘം പുറത്തുവിട്ട പ്രസ്​താവനയില്‍ വ്യക്തമാക്കുന്നു.

തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നതു മാറ്റാനുള്ള ശസ്ത്രക്രിയക്കായി ആഗസ്റ്റ് 10നാണ് പ്രണബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. അടിയന്തര മസ്​തിഷ്​ക ശസ്​ത്രക്രിയക്ക്​ വിധേയനായ അദ്ദേഹത്തിന്​ പിന്നീട് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്വാസകോശത്തിലെപ്രണബ്​ മുഖര്‍ജി കോമയില്‍; വെന്‍റിലേറ്ററില്‍ തുടരുന്നു അണുബാധ കാരണം ആഗസ്​റ്റ്​ 20ന്​ ആരോഗ്യനില വഷളായിരുന്നു.