വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ നവംബര്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ട് ( മെയില്‍ ഇന്‍ ബാലറ്റ് ) സംബന്ധിച്ച് ആശങ്കയറിയിച്ച് അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലക്ഷകണക്കിനാളുകള്‍ മെയില്‍ ഇന്‍ ബാലറ്റ് സംവിധാനം സ്വീകരിക്കാനാണ് സാധ്യതയെന്നും ഇതെല്ലാം കൃത്യസമയത്ത് എത്തിക്കാന്‍ സാധിച്ചേക്കില്ലന്നുമാണ് യുഎസ്പിഎസ് വ്യക്തമാക്കിയിട്ടുള്ളത്.
കൂടുതല്‍ സഹായങ്ങള്‍ നല്‍കണമെന്നും യുഎസ്പിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മെയില്‍ ഇന്‍ ബാലറ്റ് സംവിധാനത്തെ എതിര്‍ക്കുന്ന നിലവിലെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുഎസ്പിഎസിന് ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ സഹായങ്ങള്‍ ചൈയ്ത് നല്‍കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
പോസ്റ്റല്‍ വോട്ട് സംവിധാനം ക്രമക്കേടുകള്‍ക്ക് കാരണമായേക്കാമെന്നും അത് തന്റെ എതിരാളിയായ ജോ ബൈഡന് സഹായകമാകുമെന്നുമാണ് ട്രംപിന്റെ വിലയിരുത്തല്‍. ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.
വന്‍ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്നും മെയില്‍ ഇന്ഡ ബാലറ്റ് സംവിധാനം കൃത്യമായി ഫലവത്താക്കണമെങ്കില് സാന്പത്തിക സഹായം കൂടിയേ തീരൂവെന്നുമായി യുഎസ്പിഎസിന്റെ ആവശ്യം.



