തിരുവനന്തപുരം: വെടിയുണ്ട കാണാതായെന്ന വിവാദത്തെ തുടര്‍ന്നു പോലീസ് ആഭ്യന്തര കണക്കെടുപ്പു നടത്തിയതിനു പിന്നാലെ പോലീസ് ആയുധ ശേഖരത്തിന്റെ വിവരങ്ങള്‍ ഇനി എല്ലാ മാസവും എണ്ണിത്തിട്ടപ്പെടുത്താന്‍ തീരുമാനം. ആഭ്യന്തര കണക്കെടുപ്പില്‍ പോലീസിന്റെ വെടിയുണ്ടകള്‍ നഷ്ടമായിട്ടില്ലെന്നും വെടിയുണ്ടകള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന കാട്രിജുകള്‍ മാത്രമാണു നഷ്ടമാതായതെന്നുമാണു കണ്ടെത്തല്‍.
എസ്എല്‍ആര്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന 3706 കാട്രിജുകളാണു നഷ്ടമായതെന്നാണ് ആഭ്യന്തര കണക്കെടുപ്പില്‍ കണ്ടെത്തിയത്. ഇതില്‍ 3624 എണ്ണവും ഒരു പരിശീലന കേന്ദ്രത്തില്‍ നിന്നാണു നഷ്ടമായത്. ഇതു സംബന്ധിച്ച് അന്വേഷണം നടത്താനും സായുധ സേനാവിഭാഗം തീരുമാനിച്ചു.