ആലപ്പുഴ : ‘തെരഞ്ഞെടുപ്പ് പോസ്റ്ററിലും ഫ്ലക്സുകളിലും മുഖ്യമന്ത്രിയുടെയോ മറ്റു നേതാക്കന്‍മാരുടെയോ ചിത്രങ്ങള്‍ ആവശ്യമില്ല, പോസ്റ്ററുകളിലും ഫ്ലെക്സുകളിലും മുഖ്യമന്ത്രിയുടെ സാന്നിധ്യമില്ലാത്തതില്‍ അപാകമില്ല, മുഖ്യമന്ത്രിയുടെ സാന്നിധ്യമല്ല ഊര്‍ജമാണ് പ്രധാനം ‘, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എന്‍ രവീന്ദ്രനല്ല ആരെ വേണമെങ്കിലും ഇഡി ചോദ്യം ചെയ്യട്ടെ. അന്വേഷണത്തെ മുഖ്യമന്ത്രി വരെ സ്വാഗതം ചെയ്തതാണ്. ഇത് എല്‍.ഡി.എഫിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.