പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി. കേസില്‍ പൊലീസ് കണ്ടെത്തിയ രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറേറ്റ് കൈമാറി നിക്ഷേപ തട്ടിപ്പില്‍ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു. ഉടമകളുടെ 13 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡയില്‍ എടുത്തിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ ഉടമകള്‍ക്ക് നിക്ഷേപമുള്ളതായും അന്വേഷണ സംഘം കണ്ടെത്തി.. കൂടാതെ തമിഴ്‌നാട് കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ റോയ് പ്രതികള്‍ ഭൂമിയും വാങ്ങിയിട്ടുണ്ട്. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.



