തിരുവനന്തപുരം: കേരള പോലീസിന്റെ ഓണ്‍ലൈന്‍ സേവനത്തിനുള്ള ആപ്പിന് പേരായി. നിലവിലുണ്ടായിരുന്ന മൊബൈല്‍ ആപ്പുകള്‍ സംയോജിപ്പിച്ചുകൊണ്ട് തയാറാക്കിയ പുതിയ മൊബൈല്‍ ആപ്പിന് “POL-APP’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ജൂണ്‍ പത്തിന് ഓണ്‍ലൈന്‍ റിലീസിംഗിലൂടെ ആപ്പ് ഉദ്ഘാടനം ചെയ്യും. പൊതുജനസേവന വിവരങ്ങള്‍, സുരക്ഷാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍, അറിയിപ്പുകള്, കുറ്റകൃത്യ റിപ്പോര്‍ട്ടിംഗ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷന്‍, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിര്‍ദ്ദേശങ്ങള്‍, ജനമൈത്രി സേവനങ്ങള്‍, സൈബര്‍ ബോധവല്‍ക്കരണം ട്രാഫിക് നിയമങ്ങള്‍, ബോധവല്‍ക്കരണ ഗെയിമുകള്‍, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോണ്‍നമ്ബറുകളും ഇ-മെയില്‍ വിലാസങ്ങള്‍, ഹെല്പ്പ്ലൈന് നമ്ബറുകള്‍, വെബ്സൈറ്റ് ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഫീഡുകള്‍ തുടങ്ങി 27 സേവനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈല്‍ ആപ്പ് തയാറക്കിയിരിക്കുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് ആപ്പിന് പേര് നിദേശിച്ചത്.