മുംബൈ ഇന്ത്യന്‍സില്‍ തന്റെ സഹ താരമായ വെസ്റ്റിന്‍ഡീസ് താരം കിറോണ്‍ പൊള്ളാര്‍ഡ് ആണ് തന്റെ പ്രചോദനമെന്ന് ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ. രാജ്യത്തിന് വേണ്ടിയും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും പൊള്ളാര്‍ഡ് മത്സരങ്ങള്‍ അവസാനിപ്പിക്കുന്നത് തനിക്ക് എന്നും പ്രചോദനം ആണെന്നും ഹര്‍ദിക് പാണ്ഡ്യ പറഞ്ഞു.

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യ. മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ ഇന്ത്യ മത്സരവും പരമ്ബരയും സ്വന്തമാക്കിയിരുന്നു. പൊള്ളാര്‍ഡിന്റെ ബാറ്റിംഗ് തനിക്ക് അടുത്ത് കാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും ഐ.പി.എല്ലില്‍ തനിക്ക് മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞെന്നും മത്സരങ്ങള്‍ എങ്ങനെ അവസാനിപ്പിക്കണമെന്ന കാര്യത്തില്‍ താന്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നെന്നും പൊള്ളാര്‍ഡ് പറഞ്ഞു.