പാലക്കാട്: പേരിനൊപ്പം ജാതിപ്പേര് വാലായി ചേര്‍ക്കുന്നത് അപരിഷ്കൃതമാണെന്ന ഇടതുപക്ഷ സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന്റെ പ്രസ്താവനയ്ക്കെതിരെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രംഗത്ത്.

ഇഎംഎസ് നമ്ബൂതിരിപ്പാട്, പി കൃഷ്ണപിള്ള, സി അച്യുത മേനോന്‍, പി കെ വാസുദേവന്‍ നായര്‍, ജ്യോതി ബസു, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ഇ ചന്ദ്രശേഖരന്‍ നായര്‍, ടി ശിവദാസ മേനോന്‍, കെ സുരേഷ് കുറുപ്പ്, എസ് രാമചന്ദ്രന്‍ പിള്ള, ബുദ്ധദേബ് ഭട്ടാചാര്‍ജി, തുടങ്ങി പേരിനൊപ്പം ജാതിപ്പേര് ചേര്‍ത്ത ഇടത് നേതാക്കന്മാര്‍ അപരിഷ്‌കൃതരാണോ എന്ന് ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് വാലായി ചേര്‍ക്കുന്ന സ്ത്രീകള്‍ മാനസിക അടിമത്തം പേറുന്നു എന്നും ചെറിയാന്‍ ഫിലിപ്പ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ഇടത് വനിതാ നേതാക്കളായ സുശീല ഗോപാലന്‍, ആനി രാജ, ഭാര്‍ഗവി തങ്കപ്പന്‍, വീണ ജോര്‍ജ്, ദലീമ ജോജോ തുടങ്ങിയവര്‍ മാനസിക അടിമത്തം പേറുന്നവര്‍ ആണോ എന്നും ശ്രീജിത്ത് ചോദിക്കുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ചെറിയാന്‍ ഫിലിപ്പിന്റെ രണ്ട് പ്രസ്താവനകള്‍:
[1] പേരിനൊപ്പം ജാതിപ്പേര് വാലായി ചേര്‍ക്കുന്നത് അപരിഷ്കൃതമാണ്.
അയ്യോ. അപ്പോള്‍ ഇഎംഎസ് നമ്ബൂതിരിപ്പാട്, പി കൃഷ്ണപിള്ള, സി അച്യുത മേനോന്‍, പി കെ വാസുദേവന്‍ നായര്‍, ജ്യോതി ബസു, ഹര്‍കിഷന്‍ സിങ് സുര്‍ജിത്, ഇ ചന്ദ്രശേഖരന്‍ നായര്‍, ടി ശിവദാസ മേനോന്‍, കെ സുരേഷ് കുറുപ്പ്, എസ് രാമചന്ദ്രന്‍ പിള്ള, ബുദ്ധദേബ് ഭട്ടാചാര്‍ജി, പോളിറ്റ്ബ്യുറോയിലെ നിലോത്പല്‍ ബസു, ബിമന്‍ ബോസ്, തപന്‍ സെന്‍ എന്നിവരോ??
[2] സ്വന്തം പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് വാലായി ചേര്‍ക്കുന്ന സ്ത്രീകള്‍ മാനസിക അടിമത്തം പേറുന്നു.
അയ്യോ. അപ്പോള്‍ സുശീല ഗോപാലന്‍, ആനി രാജ, ഭാര്‍ഗവി തങ്കപ്പന്‍, വീണ ജോര്‍ജ്, ദലീമ ജോജോ എന്നിവരോ??