കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അനേഷണത്തിനെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ബഞ്ച് മാറ്റണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്േറയും ശരത് ലാലിന്േറയും മാതാപിതാക്കളാണു കോടതിയെ സമീപിച്ചത്.
ഒന്‍പതു മാസം കഴിഞ്ഞിട്ടും കേസില്‍ വിധി പറഞിട്ടില്ലെന്നും കേസ് മറ്റൊരു ബഞ്ചിലേക്കു മാറ്റി വീണ്ടും വാദം കേള്ക്കണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണു കേസില്‍ വാദം കേട്ടത്. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ പോരായ്മകള്‍ കണ്ടെത്തിയ സിംഗിള്‍ ബെഞ്ച് കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരായ അപ്പീലാണ് വിധിവരാതെ വൈകുന്നത്.



