വെഞ്ഞാറമൂട്: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കിണറ്രില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു.

മേലാറ്റുമൂഴി കരിങ്കുറ്റിക്കര കല്ലുവെട്ടാന്‍കുഴി വീട്ടില്‍ ബിജുവാണ് (40) കിണറ്റില്‍ കുടുങ്ങിയത്. കിണറ്റിലിറങ്ങിയ ബിജു എറെ നേരം കഴിഞ്ഞിട്ടും തിരികെ കയറാത്തതിനെ തുടര്‍ന്ന് സമീപവാസികള്‍ വെഞ്ഞാറമൂട് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് യുവാവിനെ കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പൂച്ചയേയും രക്ഷിക്കാതെ കിണറ്രില്‍ നിന്ന് കയറില്ലെന്ന വാശിയിലായിരുന്നു ഇയാള്‍.

മണിക്കൂറുകള്‍ നീണ്ട അനുനയ ശ്രമങ്ങള്‍ക്കൊടുവില്‍ യുവാവിനെയും പൂച്ചയേയും വലയും കയറും ഉപയോഗിച്ച്‌ രക്ഷിക്കുകയായിരുന്നു. ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അസി. സ്റ്റേഷന്‍ ഓഫിസര്‍ നസീര്‍,​ സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യു ഓഫീസര്‍ അജിത്കുമാര്‍,​ ബി.എസ്. അജീഷ്‌കുമാര്‍, എം.ജി. നിഷാന്ത്, എസ്. ബിനുകുമാര്‍,​ അരുണ്‍ എസ്. കുറുപ്പ് തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.