പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു. പന്തല്ലൂര്‍ കൊണ്ടോട്ടി വീട്ടില്‍ ഹുസൈന്റെ മകള്‍ ഫാത്തിമ ഇസ്റത്തും അബ്ദുറഹിമാന്റെ മകള്‍ ഫാത്തിമ ഫിദയുമാണ് മരിച്ചത്.

ആനക്കയം പന്തല്ലൂരില്‍ മില്ലുംപടിയില്‍ കടലുണ്ടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു പെണ്‍കുട്ടികളാണ് മുങ്ങി മരിച്ചത്.ഒഴുക്കില്‍പ്പെട്ട് ഒരു കുട്ടിയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഇവരുടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.