ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഒരു പുരാണ കഥ പ്രമേയമായിട്ടുള്ള സിനിമയില്‍ പ്രഭാസ് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ഭൂഷന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ത്യന്‍ പുരാണ കഥയായിരിക്കും പറയുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഏത് പുരാണ കഥയായിരിക്കും ചിത്രത്തില്‍ പറയുകയെന്ന് വ്യക്തമല്ല. ചരിത്രപരമായ സമീപനം ചിത്രത്തിനുണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രഭാസിനെ സംവിധായകന്‍ സമീപിച്ചതായും നടന് കഥ ഇഷ്ടപ്പെട്ടുവെന്നും ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാധേ ശ്യാം എന്ന സിനിമയാണ് പ്രഭാസിന്റെതായി ഇപ്പോള്‍ ഒരുങ്ങുന്നത്. രാധാ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ചിത്രം പ്രണയകഥയായിരിക്കും പറയുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിനും ഒരു ഹിന്ദി ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സയന്‍സ് ഡ്രാമയായിട്ടാണ് ചിത്രം എത്തുക. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല.