പുതുച്ചേരി: പുതുച്ചേരിയില്‍ 302 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 8,029 ആയി. നാല് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കൊവിഡ് മരണം 114 ആയി. നിലവില്‍ പുതുച്ചേരിയില്‍ 3,288 സജീവ കേസുകളാണ് ഉള്ളത്. 4,627 പേര്‍ ഇതുവരെ രോഗമുക്തരായെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
പുതുച്ചേരിയില്‍ 302 പുതിയ കോവിഡ് കേസുകള്‍; നാല് മരണം



