കൊച്ചി: സംസ്ഥാനത്ത് പുതിയതായി നിര്‍മിക്കുന്ന എല്ലാ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഗ്യാസ് വിതരണത്തിനായുള്ള എല്‍.പി.ജി പൈപ്പ് ലൈന്‍ സംവിധാനം നിര്‍ബന്ധമാക്കുന്നു. മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്ററാണ് ഇത് സംബന്ധിച്ച്‌ അറിയിച്ചത്. നിലവിലുള്ള കെട്ടിടങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംവിധാനം ഒരുക്കണം.

കേരളത്തില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയായതിനാല്‍ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ വഴി വീടുകളിലേക്കുള്ള പാചകവാതക വിതരണം കൊച്ചിയിലും കാഞ്ഞങ്ങാട്ടും ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കൂടുതല്‍ വീടുകളിലേക്കുള്ള പൈപ്പ് ലൈനിന്റേയും വാഹനങ്ങള്‍ക്കായുള്ള പ്രകൃതിവാതക ഇന്ധന വിതരണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.