പി കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പുകളുടെ ചുമതല മുസ്ലിം ലീഗ് പി കെ കുഞ്ഞാലിക്കുട്ടിക്ക് നല്‍കി. ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പ് ചുമതല ഇ.ടി.മുഹമ്മദ് ബഷീറിനായിരിക്കും. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്.
ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ദേശീയ രാഷ്ട്രീയത്തില്‍ മുസ്ലിം ലീഗിന്റെ കരുത്തനായ നേതാവെന്ന നിലയിലാണ് നേതൃത്വം കുഞ്ഞാലിക്കുട്ടിയെ പാര്‍ലമെന്റിലേക്ക് അയച്ചത്. എന്നാല്‍ ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറിയതും, ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ് പേരിനുമാത്രമായതും, അവര്‍ക്കിടയിലുണ്ടായ നേതാക്കളുടെ കാലുവാരലുമെല്ലാമാണ് കുഞ്ഞാലിക്കുട്ടിക്ക് ദേശീയ രാഷ്ട്രീയത്തോട് മടുപ്പുണ്ടാകാന്‍ പ്രധാനകാരണം. ഇതിന് പുറമെ കേരളത്തിലെ യുഡിഎഫ് നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദവും ലീഗിന്റെ തീരുമാനത്തിന് ആക്കം കൂട്ടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നടത്തിയത്.
അതേസമയം മുന്നില്‍ ഉള്ളത് വലിയ വെല്ലുവിളിയാണെന്നും യുഡിഎഫിന് പുറത്ത് മറ്റ് രാഷ്ട്രീയ കക്ഷികളുമായി സഖ്യമില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



