തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരള സംസ്ഥാന പിന്നാക്ക വികസന കോര്പ്പറേഷന് 650 കോടിയുടെ വായ്പാ പദ്ധതികള്‍ നടപ്പിലാക്കും. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് വരുമാനം ഇല്ലാതായ സംരംഭകര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപ ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പ്രവര്‍ത്തന മൂലധന വായ്പ നല്‍കും. മൈക്രോ ക്രെഡിറ്റ്, മഹിളാ സമൃദ്ധി യോജന പദ്ധതികള്‍ പ്രകാരം അനുവദിക്കുന്ന വായ്പ മൂന്ന് കോടിയാക്കും. മൂന്ന് മുതല്‍ നാല് ശതമാനം വരെ വാര്‍ഷിക പലിശയ്ക്കാണ് വായ്പ ലഭ്യമാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.



