ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മയായ പിറവം നേറ്റീവ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്കിലെ കേരള സെന്ററിൽ ഫ്ലോറിഡയിൽ നടന്ന ഇൻറർനാഷനൽ മാസ്റ്റേഴ്സ് അത്ലറ്റിക് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിജയം നേടിയ പിറവം മുൻ എംഎൽഎ എം.ജെ. ജേക്കബിന് സ്വീകരണം നൽകി.
അമീഷ ജെയ്മോൻ, ഗോറിയ ജെയ്മോൻ എന്നിവർ ആലപിച്ച പ്രാർഥന ഗാനത്തോടെ സ്വീകരണ പരിപാടിക്ക് തുടക്കം കുറിച്ചു. പിറവം നേറ്റീവ് അസോസിയേഷൻ ഭാരവാഹികളായ പ്രസിഡന്റ് ജെസ്സി ജെയിംസ് കോളങ്ങായിൽ, സെക്രട്ടറി മിനി കുമ്പളംതടത്തിൽ, ജിനു കെ. പോൾ എന്നിവർ പൊന്നാട അണിയിച്ചതോടൊപ്പം പിറവത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
എം.ജെ. ജേക്കബിന് ആദരംഅസോസിയേഷൻ പ്രസിഡന്റ് ജെസ്സി ജെയിംസ്, കൈരളി ടിവി ഡയറക്ടർ ജോസ് കാടാപുറം ,കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തപ്പാൻ, സെക്രട്ടറി രാജു തോമസ്, കോശി ഉമ്മൻ, തോമസ് പെരിങ്ങാമലയിൽ, ജോയ് എബ്രഹാം, ജോസ് ചെരുപുറം, ജിമ്മി കോളങ്ങായിൽ, എഴുത്തുകാരൻ പി.ടി. പൗലോസ്, പ്രഫ. തെരേസ, പൗലോസ് കുമ്പളംതടത്തിൽ എന്നിവർ പ്രസംഗിച്ചു.
തന്നെ അംഗീകരിക്കാനും താൻ പൊതുരംഗത്ത് ഉണ്ടായിരുന്നപ്പോൾ ചെയ്ത നല്ല കാര്യങ്ങൾ വർഷങ്ങൾക്ക് ശേഷം ഓർത്തിരിക്കുന്ന പ്രിയ നാട്ടുകാരുടെ സ്നേഹവായ്പിന് നന്ദി പറഞ്ഞതിനൊപ്പം 99 രാജ്യങ്ങളിൽ നിന്ന് എത്തിയ കായിക താരങ്ങൾക്കൊപ്പം ഇന്ത്യക്ക് വേണ്ടി 80 മീറ്റർ ഹർഡിൽസിലും ലോങ് ജമ്പിലും ഫൈനൽ റൗണ്ടിൽ എത്തിയപ്പോൾ ഫ്ലോറിഡയിലെ ഇൻഡോർ സ്റ്റേഡിയം പല രാജ്യക്കാർക്കും പുതിയ അനുഭവമാികുന്നുവെന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



