ബോവി, മെരിലാന്‍ഡ്: പാസ്റ്റര്‍ വര്‍ക്കി ജോര്‍ജ് (80) ഹൃദയാഘാതത്തെത്തുടര്‍ന്ന് മെരിലാന്‍ഡില്‍ നിര്യാതനായി. മാമ്മൂട് കൊച്ചുപറമ്പില്‍ പരേതരായ വര്‍ക്കിയുടെയും മറിയാമ്മയുടെയും പുത്രനാണ്. ന്യു യോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു.
1978ല്‍ ബാപ്ടിസം സ്വീകരിച്ചു. 2011ല്‍ പാസ്റ്ററായി അഭിഷിക്തനായി. ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കു മിഷന് പര്യടനങ്ങള്‍ നടത്തി. ഹോപ്പ് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ച് മെരിലാന്‍ഡിലെ സജീവാംഗവും ബൈബിള്‍ അധ്യാപകനും ആയിരുന്നു.
ഭാര്യ അന്നമ്മ ജോര്‍ജ് പയ്യപ്പാടി ചീരമ്കുളത്ത് കുടുംബാംഗം. മക്കള്‍: ഷാജി, ഷിബു, മറിന വര്‍ക്കി. മരുമക്കള്‍: മെഴ്സി, റാണ. കൊച്ചുമക്കള്‍: എലിസബത്ത്, ഡൈലന്, ആരന്, സെയിന്‍, റൈഡര്‍.
സംസ്കാര ശുശ്രൂഷ ജൂണ്‍ 17 ബുധനാഴ്ച ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കെടുക്കാം
വിവരങ്ങള്‍ക്ക്: ഇവാഞ്ചലിസ്റ്റ് തോമസ് കുറ്റിപ്പുറത്ത് 9149395806



