പാലക്കാട് ജില്ലയിൽ 547 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 369 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 10 പേർ, വിദേശ രാജ്യങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 164 പേർ ഉൾപ്പെടും. 230 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇതോടെ പാലക്കാട് ചികിത്സയിലുള്ളവരുടെ എണ്ണം 3073 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം കൊല്ലം, കണ്ണൂർ, കോട്ടയം ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ, ഏഴു പേർ തൃശ്ശൂർ, 13 പേർ കോഴിക്കോട്, 19 പേർ എറണാകുളം, 34 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്. സെപ്റ്റംബർ 25ന് മരണപ്പെട്ട പുതുനഗരം സ്വദേശി (75 പുരുഷൻ), തത്തമംഗലം സ്വദേശി (72 പുരുഷൻ) എന്നിവരുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 7,006 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 1,050 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസർഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.



