പാക് ഷെല്ലക്രമണത്തിൽ വീരമൃത്യു വരിച്ച അനീഷ് തോമസിന്റെ മൃതദേഹം അല്പസമയത്തിനകം ജന്മനാട്ടിലെത്തിക്കും. രാവിലെ 11 മണിയോടെ തിരുവനന്തപുരം എയർപോർട്ടിൽ എത്തിയ ഭൗതികശരീരം സംസ്ഥാന സർക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് കളക്ടർ നവജ്യോത് സിങ് ഘോസയും ചേർന്നാണ് ഏറ്റുവാങ്ങിയത്.
അഞ്ചൽ വയലയിലെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം മണ്ണൂർ മർത്തശ്മൂനി ഓർത്തഡോക്സ് സിറിയൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. സൈനിക ബഹുമതികളോടെയാവും സംസ്കാരം. ജമ്മുകാശ്മീർ അതിർത്തിയായ നൗഷാര സെക്ടറിലെ സുന്ദർ ബെനിയിൽ വെച്ചുണ്ടായ ഷെല്ലാക്രമണത്തിൽ ആണ് അനീഷ് തോമസ് വീരമൃത്യു വരിച്ചത്.