മുംബൈ: മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചത് ശരിവെക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ തനിക്കുണ്ടായതെന്ന് ബോളിവുഡ് താരം കങ്കണ റണൗട്ട് .വലിയ ദുഃഖത്തോടെയാണ് താന്‍ നാട്ടിലേക്ക് മടങ്ങുന്നതെന്നും കങ്കണ ട്വിറ്ററില്‍ കുറിച്ചു.

‘ഇപ്പോള്‍ ഞാന്‍ രക്ഷപ്പെട്ടതായാണ് തോന്നുന്നത്. ഒരു അമ്മയുടെ സ്പര്‍ശനം മുംബൈയില്‍ അനുഭവിച്ചിരുന്ന ഒരു സമയം ഉണ്ടായിരുന്നു. ‘അത്യധികം ദുഃഖത്തോടെയാണ് മുംബൈ വിടുന്നത് , നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ ഓഫീസിന് ശേഷം എന്റെ വീടും തകര്‍ക്കാനുണ്ടായ ശ്രമവും സുരക്ഷാമുന്നറിയിപ്പുകളും പാക് അധീനകശ്മീര്‍ എന്ന എന്റെ ഉപമ വളരെയധികം ശരിവെക്കുന്നു എന്നായിരുന്നു ചണ്ഡിഗഡില്‍ വിമാനമിറങ്ങിയ താരം ട്വിറ്ററില്‍ കുറിച്ചത് .