പാകിസ്ഥാനിൽ ദാരിദ്ര്യ നിരക്ക് കുത്തനെ ഉയരുന്നതായും വിദ്യാഭ്യാസ മേഖലയിലെ സർക്കാർ ചെലവിടൽ റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതായും ഔദ്യോഗിക സർവ്വേ റിപ്പോർട്ട്. ഒരുകാലത്ത് ഗാർഹിക ചെലവുകൾക്ക് തികഞ്ഞിരുന്ന വരുമാനം കൊണ്ട് ഇന്നത്തെ വിലക്കയറ്റത്തിനൊപ്പം എത്തിപ്പിടിക്കാൻ കഴിയില്ലെന്ന് ദശലക്ഷക്കണക്കിന് പാകിസ്ഥാനികൾ തിരിച്ചറിയുകയാണ്. 

പാകിസ്ഥാന്റെ ഏറ്റവും പുതിയ സാമ്പത്തിക വിലയിരുത്തലിലാണ് ഈ വെല്ലുവിളികൾ തുറന്നുകാട്ടുന്നത്. പാകിസ്ഥാൻ വാർത്താ ഏജൻസിയായ ജിയോ ന്യൂസ് ഉദ്ധരിച്ച പാകിസ്ഥാൻ ഇക്കണോമിക് സർവേ 2025-26 അനുസരിച്ച്, സമീപ വർഷങ്ങളിൽ ദാരിദ്ര്യം കുത്തനെ ഉയരുകയും വിദ്യാഭ്യാസത്തിനായുള്ള ചെലവ് ജിഡിപിയുടെ വെറും 0.8 ശതമാനമായി കുറയുകയും ചെയ്തു.  ഇത് രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലകളിലൊന്നാണ്.