പാം ഇന്റർനാഷണലും (ഗ്ലോബൽ അലുംമ്നൈ ഓഫ് എൻഎസ്‌എസ് പോളിടെക്നിക് കോളജ്, പന്തളം) അതിന്റെ സേവന സംഘടനയായ കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റും കൂടി , ഈ കോവിഡ് മഹാമാരി കാലഘട്ടത്തിൽ , കോളജിന്റെ പൂർവ്വ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് "കൈ എത്തും ദൂരെ പാം" എന്ന വിർച്വൽ ഇവന്റ് സംഘടിപ്പിക്കുന്നു .

കാലഘട്ടത്തിന്റെ പരിമിതികൾ ഉൾക്കൊണ്ടുകൊണ്ട് ശാരീരിക അകലം വർധിപ്പിച്ചും മാനസിക അടുപ്പത്തിന് ആക്കം കൂടിയും മേയ് 21 നു പാം സംഘടിപ്പിക്കുന്ന ഈ ഒത്തുചേരലിൽ എല്ലാ PALM അംഗങ്ങളും പങ്കുചേരണമെന്നു അതിന്റെ രക്ഷാധികാരികളായ സി.എസ്.മോഹൻ (യുഎഇ), തോമസ് മൊട്ടക്കൽ (യുഎസ്എ), പ്രിൻസിപ്പൽ പ്രീതി ശ്രീധർ, പാം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കർമ്മ കോർഡിനേറ്റർ തുളസീധരൻ പിള്ള , പ്രോഗ്രാം കൺവീനർ അനിയൻ എന്നിവർ എല്ലാ പാം അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.

സമയം : 2021 മെയ് 21 വെള്ളിയാഴ്ച 6 .30 PM (IST), 5.00 PM (UAE TIME), 4.00 PM (Qatar Time), 7.00 AM(MST) and 9.00 AM (EDT) .

Zoom Meeting ID :954 733 9807 Passcode : 2021

സൂം ലിങ്ക്: https://us02web.zoom.us/j/9547339807?pwd=SzhiRW9rV3grTXZKaEx0eEpGTEliUT09

പാം ഇന്റർനാഷണലിനെക്കുറിച്ചു ഒരു ആമുഖം

കലാലയ സൗഹൃദത്തിന്റെ തീഷ്ണതയിൽ നാമ്പിട്ടു, സ്നേഹത്തിന്റെയും, പരസ്പര വിശ്വാസത്തിന്റെയും പരിചരണം കൊണ്ട് വട വൃക്ഷമായി മാറിയ പാം ഇന്റർനാഷണൽ (ഗ്ലോബൽ അലുമ്നൈ ഓഫ് എൻഎസ്എസ് പോളിടെക്നിക് കോളജ്, പന്തളം) കലാ സാംസ്കാരിക സംഗമങ്ങൾ, കൂട്ടായ്മയെ ആനന്ദ ദീപ്തമാക്കിയെങ്കിലും, അശരണരും, ആലംബഹീനരും ആയ ആയിരങ്ങളുടെ വേദന ആത്മനൊമ്പരങ്ങളായി മാറിയപ്പോൾ കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിനു രൂപം കൊടുത്തു

1/08/2012 ൽ, പന്തളം എൻഎസ്എസ് പോളിടെക്നിക് കോളജ് അങ്കണത്തിൽ നടന്ന സൗഹൃദ സംഗമത്തിൽ,ആത്മീയതയുടെ പാതകളിൽ നർമത്തിന്റെ പൂക്കൾ വിതറി നമ്മെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത അന്തരിച്ച പദ്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനി, കർമ്മ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റിന്റെ ഒൗദ്യോഗിക ഉദ്ഘാടനം നടത്തി .

കോളേജിലെ സ്റ്റാഫ്, വിദ്യാർഥികൾ, എൻഎസ്എസ് ആൻഡ് എൻസിസി വോളന്റീർസ് എന്നിവരുമായി ചേർന്ന് നിന്ന് സമാരംഭിച്ച കേരളത്തിലെ ആദ്യത്തെ കലാലയം കേന്ദ്രമാക്കിയുള്ള പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂണിറ്റ് എന്ന ഖ്യാതി പാം ഇന്റർനാഷനലിനു മാത്രം.

ജീവിത യാഥാർഥ്യങ്ങൾക്കു പകരം വയ്ക്കാൻ പണത്തിനും പ്രശസ്തിക്കും കഴിയില്ല എന്ന അവബോധം പാം അംഗങ്ങൾക്കുണ്ടായപ്പോൾ മരണതീരത്തു കഴിയുന്ന ജീവിതങ്ങളെ തലോടുവാൻ പാം മുന്നിട്ടിറങ്ങി . നിരാലംബതയിൽ ചതഞ്ഞമരുന്ന, സ്നേഹ ശൂന്യതയിൽ കണ്ണുനീർ പൊഴിക്കുന്ന ജീവിതങ്ങളെ സന്ദർശിക്കുമ്പോൾ അവരെ ചൂഴ്ന്നു നിൽക്കുന്ന ഭക്ഷണ ദാരിദ്ര്യത്തിനു പരിഹാരമായി പാം റൈസ് കിറ്റ് വിതരണം തുടങ്ങി . ഒരു കുടുംബത്തിന് ഒരു മാസത്തേക്കാവശ്യമായ ഭക്ഷണ പദാർത്ഥങ്ങൾ ആവശ്യക്കാർക്കു കർമ്മയുടെ വോളണ്ടിയേഴ്‌സ് എത്തിച്ചു കൊടുത്തു കൊണ്ടേയിരിക്കുന്നു