ബീജിംഗ് : പറന്നുയര്‍ന്നത് യുഎസ് വിമാനം , എന്നാല്‍ പിന്നീട് കാണപ്പെട്ടത് മലേഷ്യന്‍ വിമാനമായി . പുതിയ ആരോപണം ഉന്നയിച്ച്‌ ചൈന.
അമേരിക്കന്‍ സൈന്യത്തിന്റെ ചാര വിമാനം ദക്ഷിണ ചൈനാക്കടലില്‍ രഹസ്യാന്വേഷണത്തിനായി മലേഷ്യന്‍ വിമാനമായി വേഷംമാറിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 8 ന് രാവിലെയാണ് സംഭവം. ചൊവ്വാഴ്ച, ഒരു യുഎസ് ചാര വിമാനം ചൈനയുടെ ഹൈനാന്‍ ദ്വീപിനും പാരസെല്‍ ദ്വീപുകള്‍ക്കുമിടയിലൂടെ നിരീക്ഷണം നടത്തി മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

റഡാറുകളെയും എടിസി സംവിധാനങ്ങളെയും കബളിപ്പിക്കാന്‍ യുഎസ് വിമാനം കുറച്ചു നേരത്തേക്ക് മലേഷ്യന്‍ വിമാനമായി വേഷംമാറുകയായിരുന്നു എന്നാണ് ചൈന ആരോപിക്കുന്നത്.ഇത് ഏറെ അപകടകരമായ നീക്കമാണെന്നാണ് മിക്കവരും പറയുന്നത്. വിമാനത്തിന്റെ ഈ വേഷമാറ്റം സിവിലിയന്‍, സൈനിക വിമാനങ്ങള്‍ ആശയക്കുഴപ്പത്തിലാക്കുന്നതിനുള്ള അപകടസാധ്യത ഉയര്‍ത്തുന്നു. ഇത്തരം നീക്കങ്ങള്‍ മുന്‍കാലങ്ങളില്‍ വിമാന വെടിവയ്പുകള്‍ക്ക് കാരണമായിട്ടുണ്ട്