അബുദാബി: പരിക്ക് തന്റെ കളിയുടെ ഭാഗമാണെന്ന് മുംബൈ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. പരിക്കെന്നും തന്റെ കളിയ്‌ക്കൊപ്പമുള്ള കാര്യമാണെന്നും അതുമായി പൊരുത്തപ്പെട്ടു ജീവിക്കുക എന്നതാണ് രീതി എന്നും ഹാര്‍ദ്ദിക് പറഞ്ഞു. പരിക്ക് തനിക്ക് വീണ്ടും മടങ്ങിവരാനുള്ള കരുത്താണ് പകരുന്നതെന്നും എല്ലാ പ്രതികൂല സാഹചര്യങ്ങളേയും മറികടക്കാനാണ് ഇഷ്ടമെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

‘ എന്റെ ജീവിതത്തില്‍ പരിക്ക് എന്നുമുണ്ടാകുമെന്ന് മനസ്സിലായി. ആരും പരിക്കേല്‍ക്കാന്‍ താല്‍പ്പര്യമുള്ളവരല്ല. ഞാനെന്റെ അവസ്ഥ അംഗീകരിക്കുന്നു. പരിക്കുകള്‍ വന്നുകൊണ്ടിരിക്കുന്നു. അതുമായി മുന്നോട്ട് പോകാനും ശീലിച്ചുകഴിഞ്ഞു. പരിക്കുകള്‍ തന്റെ പരിശ്രമങ്ങളെ കുറച്ചിട്ടില്ല.’ പാണ്ഡ്യ പറഞ്ഞു.

ഞങ്ങളുടെ വീട്ടില്‍ തന്നെ മികച്ച ഒരു ജീം താനും സഹോദരന്‍ കുനാലും ചേര്‍ന്ന് ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ ശാരീരിക ക്ഷമത കുറയാതിരിക്കാന്‍ എന്നും ശ്രദ്ധിക്കാറുമുണ്ട്. നിലവിലെ ക്ഷമതയില്‍ നിന്നും ഒരു പടികൂടി മുന്നില്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും അതിനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും പാണ്ഡ്യ പറഞ്ഞു.