കൊച്ചി: എണാകുളം കൂത്താട്ടുകുളത്ത് നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. മാതാളിയില് രുഗ്മിണിയുടെ വീട്ടില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്.
വീട്ടു മുറ്റത്തെ മരത്തിന്റെ സമീപത്താണ് പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ദ്ധന് സേവി തോമസ് സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്.
അതേസമയം, മൂവാറ്റുപുഴയിലെ ഒരു വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. കാസർഗോഡ് നാലര വയസുള്ള കുട്ടിക്ക് പാമ്പ് കടിയേറ്റു. കളിക്കുന്നതിനിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നിരവധി പേര്‍ക്ക് പാമ്പ് കടിയേറ്റിട്ടുണ്ട്. കോഴിക്കോട് ഒരു വീട്ടിനുള്ളില്‍ നിന്നും അഞ്ചു വെള്ളിക്കെട്ടന് പാമ്പുകളെ ഇന്ന് പിടികൂടിയിരുന്നു.



