അടിമാലി പണിക്കന്‍കുടിയില്‍ സിന്ധുവിനെ കൊലപ്പെടുത്തി അടുക്കളയില്‍ മറവു ചെയ്ത സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ പോലീസ് വലയുന്നു. പ്രതി ആണെന്ന് കരുതുന്ന ബിനോയിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
പ്രതിയെന്ന് സംശയിക്കുന്ന ബിനോയ്ക്കായി മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്. അയല്‍വാസിയായ ബിനോയ് തന്നെയെന്നാണ് സിന്ധുവിനെ കൊന്നതെന്ന നിഗമനത്തിലാണ് പോലീസ്. ബിനോയുടെ വീട്ടില്‍ നിന്ന സിന്ധുവിന്‍റെ മൃതദേഹം ലഭിച്ചത് കൂടാതെ സിന്ധുവും ബിനോയും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടായതായി ഇളയമകന്‍ വെളിപ്പെടുത്തിയിരുന്നു.
സിന്ധുവിനെ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കുന്ന സൂചന. പ്രതിയെ കണ്ടെത്തുന്നതിനായി സമഗ്രമായ അന്വേഷണമാണ് നടത്തുന്നത്. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു



