ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ സന്ദര്‍ശനത്തിനായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് നാളെ എത്തുന്നു. അമൃത് സറിലാണ് കെജ്രിവാളിന്റെ സന്ദര്‍ശനം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്.
കെജ്രിവാള് നാളെ പഞ്ചാബ് സന്ദര്‍ശിക്കുമെന്നും, പഞ്ചാബ് മാറ്റം ആഗ്രഹിക്കുന്നുവെന്നും ആം ആദ്മി പാര്‍ട്ടി ട്വീറ്റ് ചെയ്തു.
കെജ്രിവാളിന്റെ സാന്നിധ്യത്തില്‍ മുന്‍ ഐ.ജി കുന്‍വര്‍ വിജയ് പ്രതാപ് സിങ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കും.
പാര്‍ട്ടി വിട്ട മുന്‍ നേതാവ് സുഖ്പാല്‍ സിങ് ഖൈറ ‘പഞ്ചാബ് ഏകതാ പാര്‍ട്ടി’ രൂപീകരിക്കുകയും കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തത് കനത്ത തിരിച്ചടിയായിരിക്കെയാണ് സന്ദര്‍ശനം.



