തി​രു​വ​ന​ന്ത​പു​രം: ആ​ന്ധ്ര​പ്ര​ദേ​ശ് തീ​ര​ത്ത് ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ഞായറാഴ്ചയോടെ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ഇ​ത് കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക മ​ഴ​യ്ക്കു കാ​ര​ണ​മാ​യേ​ക്കും.

ശനിയാഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെന്നും ​കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ചൊ​വ്വാ​ഴ്ച വ​രെ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള, ക​ര്‍​ണാ​ട​ക തീ​ര​ത്തും ല​ക്ഷ​ദ്വീ​പ് ഭാ​ഗ​ത്തും മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 55 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത്തി​ല്‍ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മീ​ന്‍​പി​ടു​ത്ത​ക്കാ​ര്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ല്‍​കി.

ശനിയാഴ്ച-​എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്. ഞായറാഴ്ച-​ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എന്നീ ജില്ലകളിലാണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചത്.