ഷാജീ രാമപുരം

ന്യൂയോർക്ക്:  കല, സ്പോർട്സ്, സാമൂഹ്യ സേവനം എന്നിവയ്ക്ക് മുൻ‌തൂക്കം നൽകി 2017 ൽ ന്യൂയോർക്കിൽ രൂപീകരിച്ച ന്യൂയോർക്ക് മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ഈ വർഷത്തെ വാർഷിക പിക്നിക്ക് വേറിട്ട അനുഭവമായി.

കോവിഡ് മഹാമാരി വിതച്ച വേദനയിൽ ഇന്നും മോചനം ലഭിക്കാത്ത ഈ നാളുകളിൽ ന്യുയോർക്കിലെ ഒരുപറ്റം ചെറുപ്പക്കാർ മാത്രം നേതൃത്വം നൽകുന്ന നൈമ എന്ന സംഘടനയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തപ്പെടാറുള്ള പിക്നിക്ക് ഈ വർഷം ന്യൂയോർക്കിലെ ഐസെൻഹോവർ പാർക്കിൽ വെച്ച് ആഗസ്റ്റ് 29 ഞായറാഴ്ചയാണ് നടത്തപ്പെട്ടത്. വിവിധ ഗെയിംമുകൾ, എന്റർറ്റൈൻമെന്റ് പ്രോഗ്രാമുകൾ, ബാർബിക്യു എന്നിവയാൽ ആനന്ദകരമായ ഒരു അനുഭവമാണ് പങ്കെടുത്ത അൻപതിൽപരം അംഗങ്ങൾക്ക് അനുഭവപ്പെട്ടത്.

പ്രസിഡന്റ് ജേക്കബ് കുര്യന്റെ അസാന്നിധ്യത്തിൽ വൈസ് പ്രസിഡന്റ് ലാജി തോമസ്, ബോർഡ് ചെയർമാൻ മാത്യു ജോഷ്വാ, സെക്രട്ടറി സിബു ജേക്കബ്, ട്രഷറാർ ഷാജി മാത്യു എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പിക്നിക്കിന് മാത്യു വർഗീസ്, സാം തോമസ് എന്നിവർ കൺവീനറുന്മാരായി പ്രവർത്തിച്ചു.