ഹൂസ്റ്റൺ: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ നോർത്തമേരിക്ക യൂറോപ് ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൻ യുവജനസഖ്യത്തിന്റെ 2020-23 വർഷത്തെ പ്രവർത്തനോൽഘാടനം സൂം ഫ്ലാറ്റ്ഫോമിൽ വച്ച് ജൂൺ 14 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് റീജിയൻ പ്രസിഡണ്ട് റവ.മാത്യൂസ് മാത്യു അച്ചന്റെ  അധ്യക്ഷതയിൽ ഭദ്രാസന യുവജന സഖ്യം വൈസ് പ്രസിഡണ്ട് റവ.സാം ടി മാത്യു ഉൽഘാടനം ചെയ്തു.
ഭദ്രാസനത്തിലെ ഏറ്റവും ആക്റ്റീവ് ആയ റീജിയൻ സൂം ഫ്ലാറ്റ് ഫോമിൽ ഉൽഘാടനം നടത്തേണ്ടി വന്നെങ്കിലും ലോക്ക് ടൗണിന്റെ സാഹചര്യം ഒക്കെ മാറി വീണ്ടും എത്രയും പെട്ടന്ന് ഒത്തുകൂടാം എന്ന് പ്രത്യാശിക്കുന്നതായി അച്ഛൻ പറഞ്ഞു.സൗഖ്യം സ്വപ്നം കണ്ടു 38 വര്ഷം കുളക്കരയിൽ കിടന്ന മനുഷ്യന്റെ ജീവിതത്തെ ആസ്പദമാക്കി, പഴക്കം ചെന്നതിനെ പുതുക്കുന്നതും, ആരുമില്ലാത്തവന്റെ ഓരം ചേർന്ന് നടക്കുന്നവനുമായ  കർത്താവിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം എന്ന് ഉത്‌ബോധിപ്പിച്ചുകൊണ്ട് 2020 -23 വർഷത്തെ സൗത്ത് വെസ്റ്റ് റീജിയൻ യുവജനസഖ്യം പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തതായി അച്ചൻ  അറിയിച്ചു.
യുവജനസഖ്യം സൗത്ത്  ‌വെസ്റ്റ് സെന്റർ  ബി വൈസ് പ്രസിഡണ്ട് റവ.റോഷൻ.വി.മാത്യുസ് ശ്രുതിമധുരമായ ഗാനം ആലപിച്ചു.
തുടർന്ന് കേന്ദ്ര യുവജനസഖ്യം ജനറൽ സെക്രട്ടറി റവ.ജോൺ സി മാത്യു, ഡാളസ് കരോൾട്ടൻ ഇടവക വികാരി റവ:തോമസ് മാത്യു ഭദ്രാസന  സഖ്യം സെക്രട്ടറി ബിജി ജോബിയും പ്രവർത്തനങ്ങൾക്ക് ആശംസകൾ അറിയിച്ചു. അതിനു ശേഷം റീജിയൻ സെക്രട്ടറി സിജു ഫിലിപ്പ് തുടർന്ന് റീജിയന്റെ നേതൃത്വത്തിൽ നടത്തേണ്ടുന്ന പ്രവർത്തനങ്ങളുടെ കലണ്ടർ അവതരിപ്പിച്ചു. ട്രഷറർ സിബിൻ തോമസ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.
റിപ്പോർട്ട്: അജു വാരിക്കാട്.