പത്തനാപുരം: നോട്ടക്ക് വോട്ടിങ് ശതമാനം ഉയരുന്നത് സ്ഥാനാര്‍ഥികളുടെ പോരായ്മ മൂലമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ പറഞ്ഞു. ഗുണ്ടാസ്വഭാവമുള്ളവര് സ്ഥാനാര്‍ഥികളാകുന്നത് നല്ലതല്ലെന്നും അദ്ദേഹം പത്തനാപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത മാര്‍ച്ചില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തും. േകാവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും പ്രവര്‍ത്തനം.
നവംബര്‍ 15ന് കരടുപട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 15 വരെ വോട്ടര്‍മാര്‍ക്ക് പേര് ചേര്‍ക്കാം. ജനുവരി 15ന് അന്തിമപട്ടിക ഇറക്കും. വോട്ടര്‍പട്ടികയുടെ സംശുദ്ധി കാത്തുസൂക്ഷിക്കുമെന്നും പേര് വിട്ടുപോകരുതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ പ്രവര്‍ത്തനം വിശദീകരിച്ചു.



