അബുജ: വടക്കന്‍ നൈജീരിയയില്‍ കത്തോലിക്കാ വൈദികനെ കൊള്ളസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മറ്റൊരു വൈദികനെയും തട്ടിക്കൊണ്ടുപോയി. കാറ്റ്സിന സ്റ്റേറ്റിലെ മാലുന്ഫാഷി സെന്റ് വിന്‍സന്റ് ഫെറര്‍ പള്ളി വികാരി ഫാ. അല്‍ഫോണ്‍സസ് ബെല്ലോ(30) ആണു കൊല്ലപ്പെട്ടത്.
ഇതേ ഇടവകയിലെ ഫാ. ജോ കെക്കെയെ അക്രമികള്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു അക്രമികള്‍ രണ്ടു വൈദികരെയും തട്ടിക്കൊണ്ടുപോയത്. ഫാ. അല്‍ഫോണ്‍സ് ബെല്ലോയുടെ മൃതദേഹം വെള്ളിയാഴ്ച കൃഷിയിടത്തില്‍നിന്നു കണ്ടെടുത്തു. ഫാ. ജോ കെക്കെ(70)യെക്കുറിച്ചു വിവരമില്ല. സെന്റ് വിന്‍സന്റ് ഫെറര്‍ പള്ളി മുന്‍ വികാരിയാണ് ഇദ്ദേഹം.



