കന്നഡ സൂപ്പര്‍ താരവും സഹോദരനുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗം താങ്ങാനാവുന്നില്ലെന്ന് സഹോദരന് ധ്രുവ്. ഇരുവരുമൊന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് ധ്രുവ് തന്റെ വിഷമം തുറന്നു പറഞ്ഞത്. ‘ നിന്നെ തിരികെ വേണം, നീയില്ലാതെ പറ്റുന്നില്ല എന്ന ക്യാപ്ഷനൊപ്പം എന്റെ ലോകമെന്നും ധ്രുവ് ചേര്‍ത്തിട്ടുണ്ട്.
അവസാനമായി ചിരഞ്ജീവി സര്‍ജ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതും സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രമായിരുന്നു. അന്നും ഇന്നും ഞങ്ങള്‍ ഒരുപോലെയല്ലേ എന്ന കുറിപ്പോടെ താരം പങ്കുവച്ച ചിത്രം പിന്നീട് ആരാധകരെ കണ്ണീരിലാഴ്ത്തിയിരുന്നു. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു.<br />
നടി മേഘ്നാ രാജുമായി രണ്ട് വര്‍ഷം മുന്‍പായിരുന്നു ചീരുവിന്റെ വിവാഹം. ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. മൂന്ന് മാസം ഗര്‍ഭിണിയാണ് മേഘ്നയിപ്പോള്‍.